മഹാരാജാസില്‍ ബാനര്‍ പേര് മുറുകുന്നു; പുതിയ ബാനര്‍ ഉയര്‍ത്തി കെ.എസ്.യു

By priya.13 08 2022

imran-azhar

 

കൊച്ചി: മഹാരാജാസില്‍ വീണ്ടും പുതിയ ബാനര്‍ ഉയര്‍ത്തി കെ.എസ്.യു. 'വര്‍ഗീയതയും കമ്യൂണിസവും ഒരുമിച്ച് ശ്രമിച്ചിട്ടും ഇന്ത്യ പറഞ്ഞത്, ഇന്ത്യ ഈസ് ഇന്ദിര ഇന്ദിര ഈസ് ഇന്ത്യ' എന്നാണ് പുതിയ ബാനറിലെ വാചകം.ഹൈബി ഈഡന്‍ എംപി വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്‌ഐ നിരോധിക്കണമെന്ന ആവശ്യം പാര്‍ലമെന്റില്‍ ഉന്നയിച്ചതിനെ തുടര്‍ന്നാണ് കോളേജില്‍ ഇരു വിദ്യാര്‍ത്ഥി സംഘടനകളുടേയും ബാനര്‍ പോര് ആരംഭിക്കുന്നത്.

 

എസ്എഫ്‌ഐ നിരോധിക്കണമെന്ന് പാര്‍ലമെന്റില്‍ ആവശ്യപ്പെട്ട എറണാകുളം എംപി ഹൈബി ഈഡനെതിരെയുള്ള പ്രതിഷേധത്തോടെയാണ് ബാനര്‍ പോര് തുടങ്ങുന്നത്. എസ്എഫ്‌ഐ ഉയര്‍ത്തിയ ബാനറിനെതിരെ കെഎസ്‌യു മറ്റൊരു ബാനര്‍ ഉയര്‍ത്തി, എസ്എഫ്‌ഐ അതിന് മറുപടി കൊടുത്തു.

 

'ഇന്ദിരയ്ക്ക് കഴിഞ്ഞിട്ടില്ല പിന്നല്ലേ ഈഡന്' എന്നെഴുതിയ ബാനര്‍ ആയിരുന്നു ആദ്യം മഹാരാജാസില്‍ ഉയര്‍ന്നത്. ഇതേ തുടര്‍ന്ന് ജനഹൃദയങ്ങളിലാണ് ഇന്ദിരയും ഈഡനു'മെന്നാണ് കെഎസയുവിന്റെ മറുപടി ബാനര്‍. എന്നാല്‍,'അതെ, ജനഹൃദയങ്ങളിലുണ്ട് അടിയന്തരാവസ്ഥയുടെ നെറികേടിലൂടെ' എന്നാണ് ഇന്നലെ
എസ്എഫ്‌ഐ മറുപടി നല്‍കിയത്.

 

എന്നാല്‍ വീണ്ടും ഈ ബാനറിനും മറുപടി ബാനര്‍ വന്നിരിക്കുകയാണ്. 'വര്‍ഗീയതയും കമ്യൂണിസവും ഒരുമിച്ച് ശ്രമിച്ചിട്ടും ഇന്ത്യ പറഞ്ഞത്, ഇന്ത്യ ഈസ് ഇന്ദിര ഇന്ദിര ഈസ് ഇന്ത്യ' എന്നാണ് പുതിയ ബാനറിലെ വാചകം.

 

 

OTHER SECTIONS