ദേവികയുടെ ആത്മഹത്യ: കെഎസ്‌യു പ്രവർത്തകർ കണ്ണുകെട്ടി പ്രതിഷേധിച്ചു

By Sooraj Surendran .02 06 2020

imran-azhar

 

 

തിരുവനന്തപുരം: ഓൺലൈൻ പഠന ഉപകരണങ്ങളുടെ അഭാവത്തെ തുടർന്ന് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയാത്തതിൽ മനംനൊന്ത് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ ദേവിക തീളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ കെ എസ് യൂ വിഴിഞ്ഞം മണ്ഡലം കമ്മിറ്റി കണ്ണുകെട്ടി പ്രതിഷേധിച്ചു. മഹാത്മാ അയ്യൻകാളിയുടെ സ്മൃതി മണ്ഡപത്തിനു മുന്നിലാണ് കണ്ണുകെട്ടി മെഴുകുതിരി കത്തിച്ചു പ്രതിഷേധിച്ചത്. കെ എസ് യൂ ജില്ലാ സെക്രട്ടറി സജ്ന ബി സാജന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ എസ് നുസൂർ ഉദ്‌ഘാടനം ചെയ്തു. കാഞ്ഞിരംകുളം ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ ആർ.ശിവകുമാർ, മുക്കോല മണ്ഡലം പ്രസിഡന്റ്‌ വെങ്ങാനൂർ സുജി, കോവളം മണ്ഡലം പ്രസിഡന്റ്‌ എസ്.ആർ.സുജിത്ത്, യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്‌ മനോജ്‌ കോവളം, എഐയുഡബ്ള്യുസി നിയോജക മണ്ഡലം പ്രസിഡന്റ്‌ മുക്കോല ബിജു, കെ.എസ്.യു വിഴിഞ്ഞം മണ്ഡലം പ്രസിഡന്റ്‌ അനന്തു ജയകുമാർ, വൈസ്പ്രസിഡന്റ്‌ സുഫൈദ്, രഞ്ജിത്, അൻസർ തുടങ്ങിയവർ പങ്കെടുത്തു. 

OTHER SECTIONS