യൂണിവേഴ്സിറ്റി കോളേജിലെ സംഘർഷം: നടപടി ആവശ്യപ്പെട്ട് കെഎസ്‌യുവിന്റെ പ്രതിഷേധം

By Sooraj Surendran .16 07 2019

imran-azhar

 

 

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് കെഎസ്‌യു പ്രതിഷേധം. പ്രവർത്തകർ സർവ്വകലാശാല കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. ഓഫീസിനകത്തും പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. കെഎസ്‌യു പ്രവർത്തകർ വൈസ് ചാൻസിലറെ ഉപരോധിക്കാനും ശ്രമിച്ചു. പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രവർത്തകർ കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത് പരിഭ്രാന്തി പരാതിയെങ്കിലും പോലീസ് ഇടപെട്ട് ഇവരെ സ്ഥലത്ത് നിന്നും നീക്കുകയായിരുന്നു.

OTHER SECTIONS