18 വര്‍ഷങ്ങള്‍ക്കു ശേഷം യൂണിവേഴ്‌സിറ്റി കോളേജില്‍ കെഎസ്‌യു; യൂണിറ്റ് രൂപീകരിച്ചു

By mathew.22 07 2019

imran-azhar


തിരുവനന്തപുരം: 18 വര്‍ഷങ്ങള്‍ക്കുശേഷം യൂണിവേഴ്‌സിറ്റി കോളേജില്‍ യൂണിറ്റ് രൂപീകരിച്ച് കെഎസ്യു. യൂണിവേഴ്‌സിറ്റി കോളേജ് പ്രശ്‌നത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അഭിജിത്തിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമര വേദിയിലായിരുന്നു പ്രഖ്യാപനം. അമല്‍ ചന്ദ്രനാണ് പ്രസിഡന്റ്. ആര്യ എസ്. നായര്‍ വൈസ് പ്രസിഡന്റ്. കമ്മിറ്റിയില്‍ ഏഴ് പേരാണുള്ളത്.

യൂണിവേഴ്‌സിറ്റി കോളേജില്‍ ഒരു സംഘടന മതിയെന്ന എസ്എഫ്‌ഐ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്ന് കെഎസ്യു നേതൃത്വം വ്യക്തമാക്കി. ഭയം കാരണമാണ് മറ്റു സംഘടനകളിലേക്ക് കുട്ടികള്‍ വരാത്തതെന്നും കൂടുതല്‍ കുട്ടികള്‍ കെഎസ്യുവിലേക്ക് വരുമെന്നാണ് പ്രതീക്ഷയെന്നും കെഎസ്യു നേതൃത്വം അറിയിച്ചു. കോളജ് ക്യാംപസില്‍ കൊടിമരം വയ്ക്കുന്നത് കോളേജ് അധികൃതരുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും നേതൃത്വം വ്യക്തമാക്കി.

 

 

OTHER SECTIONS