തനിക്കെതിരെ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നത് ബിജെപിയും ലീഗുമാണെന്ന് : കെ ടി ജലീൽ

By Bindu PP .16 May, 2018

imran-azhar 

 

മലപ്പുറം: തനിക്കെതിരെ കെട്ടിച്ചമക്കുന്നത് വ്യാജ വാർത്തകളാണ്. ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ മുൻപന്തിയിൽ നില്കുന്നത് ബിജെപിയും മുസ്‌ലിം ലീഗും ആണെന്ന് മന്ത്രി കെടി ജലീൽ. എടപ്പാളിൽ തിയേറ്റർ പീഡനത്തെ ബന്ധപ്പെടുത്തിയാണ് കെ ടി ജലീനെതിരെ ആരോപണങ്ങൾ ഉയർന്നുവരുന്നത്. തനിക്കെതിരെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവെരക്കുറിച്ച്‌ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.


മോദിയുടെ നുണപ്രചാരണത്തിന് ന്യായമായി സംഘി ബുദ്ധിജീവി പറഞ്ഞത് സത്യമല്ലാത്ത ഒരു കാര്യം രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രചരിപ്പിക്കുമ്ബോള്‍ കേള്‍വിക്കാരില്‍ പത്ത് ശതമാനമെങ്കിലും അത് സത്യമാണെന്ന് വിശ്വസിച്ചാല്‍ ബിജെപിക്ക് ലാഭമാണ്. മതം തലക്ക്പിടിച്ച്‌ മത്ത്മറിഞ്ഞ അനുയായികളുള്ള പാര്‍ട്ടികളാണ് ഗീബല്‍സിയന്‍ തന്ത്രം രാഷ്ട്രീയ നേട്ടത്തിനും വ്യക്തിവിരോധം മൂത്തും പയറ്റുക. ലീഗ് നേതൃത്വം പക്വമാര്‍ന്ന നിലപാടാണ് പലപ്പോഴും സ്വീകരിക്കാറ്. എന്നാല്‍ അനുയായികള്‍ നടത്തുന്ന അപവാദ പ്രചരണങ്ങളെ ലീഗ് നേതാക്കള്‍ ഫലപ്രദമായി തടയാന്‍ ശ്രമിക്കാറില്ല. ലീഗിന്റെ സൈബര്‍ പോരാളികളെന്ന് ചമയുന്നവര്‍ ആത്യന്തികമായി ദൈവ വിശ്വാസികളാണെന്ന സാമാന്യബോധം പോലും ഇല്ലാതെയാണ് പെരുമാറാറുള്ളത് എന്നും ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

OTHER SECTIONS