ബന്ധു നിയമന വിവാദത്തില്‍ പുതിയ വെളിപ്പെടുത്തലുമായി യൂത്ത് ലീഗ് രംഗത്ത്

By UTHARA.14 11 2018

imran-azhar


കോഴിക്കോട്: യൂത്ത് ലീഗ് ബന്ധു നിയമന വിവാദത്തില്‍ പുതിയ വെളിപ്പെടുത്തലുമായി രംഗത്ത എത്തി . കെടി ജലീല്‍ നേരിട്ട് ബന്ധുവായ അദീപിനെ നിയമിക്കുന്നതിന് യോഗ്യതകള്‍ വീണ്ടും പുനര്‍നിശ്ചയിക്കണം എന്ന് കാട്ടി ജലീല്‍ നോട്ട് എഴുതിയത് എന്ന്  മുസ്‌ളിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് വ്യക്തമാക്കി . അധിക യോഗ്യതക്ക് പകരം അടിസ്ഥാന യോഗ്യതക്കാണ് കെടി ജലീല്‍ മാറ്റം വരുത്തിയതെന്നും 28.7.2016ലെ മന്ത്രിയുടെ കുറിപ്പും യൂത്ത് ലീഗ് പുറത്തു വിട്ടിട്ടുണ്ട് എന്നും  പി.കെ ഫിറോസ്  പറഞ്ഞു .

OTHER SECTIONS