സാങ്കേതികവിദ്യാഭ്യാസസ്ഥാപനങ്ങള്‍ വികസന മാതൃക സൃഷ്ടിക്കണം: ഡോ.കെ.ടി.ജലീല്‍

By online desk.18 07 2019

imran-azhar

 

 

തിരുവനന്തപുരം:സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 1200 ല്‍ അധികം വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് സോഷ്യല്‍ ഇന്റേണ്‍ഷിപ് നടപ്പിലാക്കി പുതിയൊരു വികസന മാതൃക സൃഷ്ടിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി.ജലീല്‍ പറഞ്ഞു. എ.ഐ.സി.ടി.ഇ ഉപദേഷ്ടാവ് പ്രൊഫ. ദിലീപ് എന്‍ മാല്‍ക്കഡെയുടെ അദ്ധ്യക്ഷതയില്‍ തിരുവനന്തപുരം സയന്‍സ് ആന്റ്‌ടെക്‌നോളജി മ്യൂസിയത്തില്‍ അവാര്‍ഡ്ദാനവും എ.ഐ.സി.ടി.ഇ ഇന്റേണ്‍ഷിപ്പ് ശില്‍പശാലയുടെ ഉദ്ഘാടനവും നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം .

 

കേന്ദ്ര ഗവണ്‍മെന്റ് നടപ്പിലാക്കിയ,പാര്‍ലമെന്റംഗങ്ങളുടെ ഗ്രാമം ദത്തെടുക്കല്‍ - പ്രത്യേക ഗ്രാമവികസന പദ്ധതിയായ 'സാഗി' (സന്‍സദ് ആദര്‍ശ് ഗ്രാംയോജന) വഴി അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍ (എ.ഐ .സി .ടി .ഇ) അഫിലിയേറ്റ് ചെയ്ത കോളേജുകളുടെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റംഗങ്ങള്‍ തിരഞ്ഞെടുത്ത 33 ഗ്രാമപഞ്ചായത്തുകളില്‍ നടപ്പാക്കിയ പ്രത്യേക പതിനാലിന വികസന പദ്ധതികളുടെ ഭാഗമായി മികച്ച പ്രവര്‍ത്തനം കാഴ്ച്ച വച്ച കോളേജുകളെ സാഗി സംസ്ഥാന അവാര്‍ഡ് നല്‍കി ആദരിച്ചു.

 

സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.എസ് .രാജശ്രീ മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. കെ.പി. ഇന്ദിരാദേവി ,സി- ആപ്റ്റ് മാനേജിംഗ് ഡയറക്ടര്‍ ഡോ. എം. അബ്ദുല്‍റഹ്മാന്‍, എഐ.സി. ടി. ഇ അപ്രൂവല്‍ ഡയറക്ടര്‍ ഡോ. രമേശ് ഉണ്ണികൃഷ്ണന്‍, സാഗി നോഡല്‍ ഓഫീസര്‍ ഡോ. അബ്ദുല്‍ ജബ്ബാര്‍ അഹമദ് എന്നിവര്‍ പ്രസംഗിച്ചു.

OTHER SECTIONS