മുസ്‌ലിം ലീഗിന് ദൈവം നൽകിയ ശിക്ഷ: ജലീൽ

By Sooraj Surendran.09 11 2018

imran-azhar

 

 

തിരുവനന്തപുരം: കെ എം ഷാജിയുടെ എം എൽ എ സ്ഥാനം അയോഗ്യമാക്കിയ ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി കെ ടി ജലീൽ രംഗത്ത്. തനിക്കെതിരെ വ്യാജ പ്രചാരണങ്ങൾ നടത്തിയതിന് ദൈവം നൽകിയ ശിക്ഷയാണിതെന്നും ഹൈക്കോടതിയുടെ വിധി വിലകുറച്ച് കാണാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ബന്ധുനിയമന വിഷയത്തിൽ അപേക്ഷ നൽകിയ ഒരാളെപ്പോലും ആർക്കും പരാതിക്കാരനായി കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ലെന്നും ജലീൽ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് വിജയത്തിനായി ഷാജി വര്‍ഗീയ പ്രചാരണം നടത്തിയെന്ന എതിര്‍ സ്ഥാനാര്‍ഥി എം.വി. നികേഷ്കുമാറിന്റെ ഹർജിയെ തുടർന്ന് കെ എം ഷാജിയുടെ എം എൽ എ സ്ഥാനം ഹൈക്കോടതി അയോഗ്യമാക്കിയത്. എന്നാൽ വിധി താത്കാലികമായി സ്റ്റേ ചെയ്തിരിക്കുകയാണ്. മുസ്‌ലിം ലീഗിന്റെ നിലനിൽപ്പിനെ തന്നെ ഇത് ബാധിക്കുമെന്നും ജലീൽ കുറ്റപ്പെടുത്തി. സാമൂഹ്യ മാധ്യമത്തിലൂടെയാണ് ജലീലിന്റെ പ്രതികരണം.

 

OTHER SECTIONS