അടി കിട്ടിയാൽ തിരിച്ചടിക്കാതിരിക്കാൻ താൻ ഗാന്ധിയല്ല; പ്രതികരണവുമായി ജലീൽ

By Sooraj Surendran.19 10 2019

imran-azhar

 

 

തിരുവനന്തപുരം: ഒരടി കിട്ടിയാൽ തിരിച്ചടിക്കാതിരിക്കാൻ താൻ ഗാന്ധിയല്ലെന്ന് മന്ത്രി കെ ടി ജലീൽ. മാർക്ക് ദാന വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷത്തിന്റെ ആരോപണം വസ്തുതാ വിരുദ്ധമാണെന്നും ജലീൽ ചൂണ്ടിക്കാട്ടി. മാർക്ക് ദാന വിവാദത്തിൽ സർവകലാശാല അധികൃതരുടെ കുറ്റം തന്റെ തലയിൽ കെട്ടിവെക്കാനുള്ള ഗൂഢനീക്കമാണ് നടക്കുന്നതെന്നും ജലീൽ പറഞ്ഞു.

 

അതേസമയം വിഷയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവിന്റെ മകനെതിരെ ഉന്നയിച്ചത് വെറും ആരോപണങ്ങളല്ലെന്നും, സിവിൽ സർവീസ് ഇന്‍റർവ്യൂവിൽ ഉയർന്ന മാർക്ക് ലഭിച്ചതിൽ അസ്വാഭാവികത ഉണ്ടെന്നും ജലീൽ പറഞ്ഞു. മന്ത്രിക്കെതിരെ കടുത്ത വിമർശനവുമായി ചെന്നിത്തല ഇന്നും രംഗത്തെത്തി. മാര്‍ക്ക്ദാന ആരോപണം നേരിടുന്ന കെ.ടി.ജലീല്‍ രാജിവയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

 

OTHER SECTIONS