കുല്‍ഭൂഷന്‍ ജാദവിന്റെ വധശിക്ഷ തടഞ്ഞു; ഇന്ത്യക്ക് നയതന്ത്ര വിജയം

By Sooraj Surendran .17 07 2019

imran-azhar

 

 

ന്യൂ ഡൽഹി: അന്താരാഷ്ട്ര നീതിന്യായ കോടതി കുല്‍ഭൂഷന്‍ ജാദവിന്റെ വധശിക്ഷ തടഞ്ഞു. ഇന്ത്യയുടെ നയതന്ത്ര വിജയമാണിത്. വധശിക്ഷ പുനഃപരിശോധിക്കാൻ കോടതി പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു. 16 ജഡ്ജിമാരിൽ 15 പേരും ഇന്ത്യക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുകയായിരുന്നു. പാക്കിസ്ഥാൻ വിയന്ന ഉടമ്പടി ലംഘിച്ചെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി. ഇന്ത്യൻ പ്രതിനിധികൾക്ക് കുല്‍ഭൂഷന്‍ ജാദവിനെ കാണാനും കോടതി അനുമതി നൽകി. ഇന്ത്യയുടെ വൻ വിജയമാണിതെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്.

 

ഇന്ത്യന്‍ ചാരനെന്ന് മുദ്രകുത്തി 2016 ലാണ് ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ നിന്ന് കുല്‍ഭൂഷന്‍ ജാദവിനെ പാക്കിസ്ഥാൻ പിടികൂടിയത്. 2017 ഏപ്രിൽ 10 -ന് പാക്കിസ്ഥാനിലെ സൈനികകോടതി, കുൽഭൂഷൺ ജാധവിനെ കോർട്ട്മാർഷ്യൽ ചെയ്തു. രാജ്യത്തിൻറെ രഹസ്യങ്ങൾ ചോർത്താൻ ശ്രമിച്ചതിന് അദ്ദേഹത്തെ വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. തുടർന്ന് ഇന്ത്യ അപ്പീലുമായി ഹേഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന, അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചിരുന്നു.

OTHER SECTIONS