കർണാടകയിൽ ഗവർണറുടെ ഇടപെടൽ; സർക്കാർ ഉച്ചയ്ക്ക് 1.30ന് സഭയിൽ വിശ്വാസം തേടണമെന്ന് നിർദേശം

By Chithra.19 07 2019

imran-azhar

 

കർണാടക : ഇന്ന് ഉച്ചയ്ക്ക് 1.30ന് തന്നെ എച്ച്.ഡി.കുമാരസ്വാമിയുടെ മന്ത്രിസഭ വിശ്വാസം തെളിയിക്കണമെന്ന് ഗവർണറുടെ നിർദേശം. വ്യാഴാഴ്ച്ച വിശ്വാസം തേടാനുള്ള ആവശ്യം തള്ളിയതിനാലാണ് ഗവർണർ സമയപരിധി നിശ്ചയിച്ചത്.

 

ഇന്നലെ രാത്രിയോടെയാണ് ഗവർണർ വാജുഭായ് വാല മന്ത്രിസഭയ്ക്ക് പുതിയ നിർദേശം നൽകിയിരിക്കുന്നത്. വ്യാഴാഴ്ച്ച വിശ്വാസവോട്ടെടുപ്പ് നടക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം വിധാൻ സൗധയിലാണ് രാത്രി കഴിചച്ചുകൂട്ടിയത്.

 

വിശ്വാസവോട്ടെടുപ്പ് നടത്താതെ അനാവശ്യ ചർച്ചകളും മറ്റുമാണ് സഭയിൽ നടക്കുന്നത് എന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. ഇന്ന് സഭ ചേരുന്നത് വരെ സഭയിൽ തന്നെ കഴിയാനാണ് പ്രതിപക്ഷം തീരുമാനിച്ചിരിക്കുന്നത്.

 

വ്യാഴാഴ്ച്ച വിശ്വാസവോട്ടെടുപ്പ് നടത്താനുള്ള ഗവർണറുടെ നിർദേശം സ്പീക്കർ കെ.ആർ.രമേഷ്കുമാർ തള്ളിയിരുന്നു. വ്യാഴാഴ്ച്ച കൂടിയ സഭ വെള്ളിയാഴ്ചത്തേക്ക് പിരിയാൻ നിർദേശിക്കുകയും ചെയ്തു സ്പീക്കർ. ഇതോടെയാണ് ഇന്ന് ഉച്ചയ്ക്ക് 1.30ന് താനെ വിശ്വാസവോട്ടെടുപ്പ് നേരിടണം എന്ന് ഗവർണർ സമയപരിധി വെച്ചത്. ഇക്കാര്യം ആവശ്യപ്പെട്ട്കൊണ്ട് ഇന്നലെ രാത്രി കത്ത് നൽകുകയും ചെയ്തിരുന്നു.

OTHER SECTIONS