വട്ടിയൂർക്കാവിൽ കുമ്മനം മത്സരിക്കില്ല

By Sooraj Surendran.22 09 2019

imran-azhar

 

 

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കില്ലെന്ന് കുമ്മനം രാജശേഖരൻ. വട്ടിയൂർക്കാവിൽ മാത്രമല്ല ഒരിടത്തും താൻ സ്ഥാനാർത്ഥിയാകില്ലെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു. പാർട്ടി ദേശീയ- സംസ്ഥാന നേതൃത്വങ്ങൾ‌ തീരുമാനിച്ച് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നും കുമ്മനം വ്യക്തമാക്കി. ബിജെപി തിരുവനന്തപുരം ജില്ലാകമ്മിറ്റി പ്രകടിപ്പിച്ചത് അവരുടെ ആഗ്രഹമാണെന്നും എന്നാൽ സ്ഥാനാർഥി നിർണയത്തെ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് പാർട്ടിയാണെന്നും കുമ്മനം അഭിപ്രായപ്പെട്ടു.

 

ഇന്നലെ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ തന്നെ ഇതു സംബന്ധിച്ച തീരുമാനമുണ്ടായിരുന്നു. എട്ട് ജില്ലാ കമ്മിറ്റി അംഗങ്ങള്‍ കുമ്മനത്തോട് മത്സരിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന മണ്ഡലം കമ്മിറ്റി അംഗങ്ങളുടെ യോഗത്തില്‍ 28ല്‍ 27 പേരും കുമ്മനത്തെ പിന്തുണച്ചിരുന്നു. ബിജെപി ജില്ലാ അധ്യക്ഷന്‍ എസ്.സുരേഷിന്റെ പേരായിരുന്നു രണ്ടാം സ്ഥാനത്ത്. ഓരോ മണ്ഡലം സമിതി ഭാരവാഹിയോടും നേരിട്ട് ചോദിച്ചായിരുന്നു അഭിപ്രായം തേടിയത്.

 

OTHER SECTIONS