ശബരിമലയില്‍ എന്തിനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതും പിന്‍വലിച്ചതുമെന്ന് കുമ്മനം

By online desk.15 03 2019

imran-azhar

 

 

പമ്പ: ശബരിമല വിഷയങ്ങളില്‍ പ്രതികരണം അക്കമിട്ട് നിരത്തി ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. ശബരിമലയില്‍ എന്തിനായിരുന്നു നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നും എന്തിന് ഇപ്പോള്‍ അത് പിന്‍വലിച്ചുവെന്നും കുമ്മനം ചോദിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് മുമ്പ് ശബരിമല ദര്‍ശനത്തിന് എത്തിയതാണ് കുമ്മനം

 

കോടതി വിധി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. പിന്നെ എന്തിനായിരുന്നു കോലാഹലങ്ങള്‍? കള്ളക്കേസുകളില്‍ എന്തിനാണ് നേതാക്കളെ കുടുക്കിയത് ? സുരേന്ദ്രനെ എന്തിന് അറസ്റ്റ് ചെയ്തുവെന്നും കുമ്മനം ചോദിച്ചു. ഈ വിഷയങ്ങളെല്ലാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.

 

ശബരി എന്ന വാക്കുചരിക്കുന്നത് എങ്ങനെയാണ് മതസൗഹൃദത്തെ തകര്‍ക്കുന്നത് ? താന്‍ ഇവിടെയെത്തിയത് ഭക്തനായി മാത്രമാണെന്നും തീര്‍ത്ഥാടനത്തിന് മറ്റു ലക്ഷ്യങ്ങളില്ലെന്നും കുമ്മനം പറഞ്ഞു.

 

ഇന്നലെ രാവിലെയാണ് തൈക്കാട് ശാസ്താ ക്ഷേത്രത്തില്‍ നിന്നാണ് കുമ്മനം രാജശേഖരന്‍ ശബരിമലയ്ക്ക് പുറപ്പെട്ടത്. ടി പി സെന്‍കുമാര്‍, താഴമണ്‍ കുടുംബത്തിലെ ദേവകി അന്തര്‍ജനം എന്നിവര്‍ കുമ്മനം രാജശേഖരന്റെ കെട്ടുനിറ ചടങ്ങിനെത്തിയിരുന്നു. ശബരിമല വിഷയം തെരഞ്ഞെടുപ്പ് വിഷയമാക്കരുതെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ നിലപാടിനെ ശക്തമായ വിമര്‍ശിച്ച കുമ്മനം രാജശേഖരന്റെ പെട്ടന്നുള്ള ശബരിമല സന്ദര്‍ശനം രാഷ്ടീയ വൃത്തങ്ങളില്‍ കൗതുകം സൃഷ്ടിച്ചിട്ടുണ്ട്. ശബരിമലയില്‍ സര്‍ക്കാര്‍ സ്വീകരിച്ച മനുഷ്യാവകാശ ധ്വംസനങ്ങളാണ് ചര്‍ച്ച ചെയ്യുന്നതെന്നായിരുന്നു കുമ്മനത്തിന്റെ നിലപാട്.

 

ഒരിടത്ത് ലിംഗ സമത്വം വിഷയമാണെന് സര്‍ക്കാര്‍ പറയുമ്പോള്‍ ശബരിമല വിഷയം എങ്ങനെ തമസ്‌കരിക്കാന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചിരുന്നു. മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കാന്‍ ഇന്നലെ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ ബിജെപി നേതാക്കള്‍ ടിക്കാറാം മീണയോട് തട്ടിക്കയറിയിരുന്നു. ശബരിമല വിഷയം മുന്‍നിര്‍ത്തി വോട്ട് തേടേണ്ടെന്ന മീണയുടെ നിലപാട് സിപിഎമ്മിന്റെ നിര്‍ദ്ദേശമനുസരിച്ചാണെന്ന വിമര്‍ശനമാണ് ബിജെപി ഉന്നയിക്കുന്നത്.

OTHER SECTIONS