സി​പി​എം നേ​താ​ക്ക​ളു​ടെ പർദ പ്രസ്താവനക്കെതിരെ കുഞ്ഞാലിക്കുട്ടി

By Sooraj Surendran .19 05 2019

imran-azhar

 

 

മലപ്പുറം: സിപിഎം നേതാക്കളുടെ പർദ പ്രസ്താവനക്കെതിരെ മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി രംഗത്ത്. പ‍ർദ ധരിച്ചെത്തുന്നവരെ വോട്ട് ചെയ്യാൻ ആനുവദിക്കരുതെന്ന സിപിഎം നേതാക്കളുടെ പ്രസ്താവനക്കെതിരെയാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. കള്ളവോട്ടും പർദയും തമ്മിൽ ബന്ധിപ്പിച്ചത് ശെരിയായില്ലെന്നും, സിപിഎം നേതാക്കളുടെ പ്രസ്താവന നല്ല ഉദ്ദേശത്തോടെയുള്ളതല്ലെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. വിവാദ പ്രസ്താവനയിലൂടെ സിപിഎം മുസ്ലിം വിഭാഗത്തെ അപമാനിച്ചുവെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു. പർദ ധരിച്ചെത്തുന്നവരെ വോട്ട് ചെയ്യാൻ ആനുവദിക്കരുതെന്ന പരാമർശത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്.

OTHER SECTIONS