കുവൈത്ത് എയര്‍വേയ്‌സിന് കൃത്യനിഷ്ഠയില്‍ എട്ടാം സ്ഥാനം

By online desk .18 08 2019

imran-azhar

 

 

കുവൈത്ത് സിറ്റി : വിമാനത്താവളങ്ങളുടെയും എയര്‍ലൈന്‍സുകളുടെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ലണ്ടന്‍ ആസ്ഥാനമായുള്ള ബ്രിട്ടിസ് ഏവിയേഷന്‍ കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ കുവൈത്ത് എയര്‍വേയ്‌സിന് കൃത്യനിഷ്ഠയില്‍ രാജ്യാന്തരതലത്തില്‍ എട്ടാം സ്ഥാനം. 175 പ്രമുഖ രാജ്യാന്തര എയര്‍ലൈന്‍സുകളുടെ പ്രവര്‍ത്തനം വിലയിരുത്തിയുള്ളതാണ് റിപ്പോര്‍ട്ടെന്ന് കുവൈത്ത് എയര്‍വേയ്‌സ് ചെയര്‍മാന്‍ യൂസഫ് അല്‍ ജാസിം പറഞ്ഞു. പ്രഫഷനല്‍ മികവുമായി കമ്പനി നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്നും പറഞ്ഞു. 1953ല്‍ സ്വകാര്യ മേഖലയില്‍ കുവൈത്ത് നാഷനല്‍ എയര്‍ലൈന്‍സ് ലിമിറ്റഡ് എന്ന പേരില്‍ തുടങ്ങിയ കമ്പനി 1962ല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ശേഷമാണ് കുവൈത്ത് എയര്‍വേയ്‌സ് എന്ന് പേരു സ്വീകരിച്ചത്.

OTHER SECTIONS