കുവൈറ്റ് വിസ നീട്ടി നല്കും

By praveenprasannan.24 05 2020

imran-azhar

മനാമ : ഈ മാസം അവസാനത്തോടെ സമയ പരിധി കഴിയുന്ന വിസകള്‍ കുവൈറ്റ് മൂന്നു മാസത്തേക്ക് സൗജന്യമായി നീട്ടി നല്കും. ജൂണ്‍ ഒന്നു മുതല്‍ ഓഗസ്റ്റ് 31 വരെ കാലയളവിലേക്കാണ് വിസ നീട്ടി നല്‍കുക. ഈ ആനുകൂല്യം ലഭിക്കാന്‍ സ്‌പോണ്‍സര്‍മാര്‍ ഓണ്‍ലൈനില്‍ അപേക്ഷിക്കേണ്ടതുണ്ട്.സമാനമായ കാലാവധി നീട്ടി നല്‍കല്‍ ഇത് രണ്ടാം തവണയാണ് . നേരത്തെ മാര്‍ച്ച് മുതല്‍ മേയ് വരെ മൂന്ന് മാസം വിസ നീട്ടി നല്കിയിരുന്നു. കോവിഡ് പ്രതിരോധത്തിനായി പല മന്ത്രാലയങ്ങളും അടച്ചുപൂട്ടിയ പശ്ചാത്തലത്തിലാണ് ഈ സൗജന്യ സേവനം.


വിസ കാലാവധി മേയ് അവസാനത്തോടെ അവസാനിക്കുന്ന, നിലവില്‍ കുവൈറ്റിലുളള പ്രവാസികള്‍ക്ക് മാത്രമാണ് ഈ സേവനം ലഭിക്കുക.പാസ്‌പോര്‍ട്ട് കാലഹരണപ്പെടുകയോ മറ്റു കാരണങ്ങളാലോ റസിഡന്‍സ് പെര്‍മിറ്റ് പുതുക്കാത്തവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താം.

OTHER SECTIONS