ഇന്ത്യയുടെ ശക്തമായ പ്രതീകമായി രാമക്ഷേത്രം മാറും : എൽ കെ അദ്വാനി

By online desk .05 08 2020

imran-azhar

 

ന്യൂഡല്‍ഹി: അയോധ്യയിൽ എന്ന് നടക്കുന്ന രാമക്ഷേത്ര നിർമാണത്തിന്റെ ഭൂമി പൂജക്ക് ആശംസ അറിയിച്ചു മുതിർന്ന ബി ജെ പി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽ കെ അദ്വാനി. അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് തുടക്കമാകുന്നതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്രനിര്മാണത്തിനായി പ്രവർത്തിക്കാനായതിൽ വളരെ സന്തോഷാവനാണെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേക വീഡിയോയിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

 

1990 ലെ രഥയാത്രയിലൂടെ രാമജന്മഭൂമി പ്രസ്ഥാനത്തിൽ നിര്ണായകപങ്ക്‌ വഹിക്കാൻ സാധിച്ചത് ഞാൻ ഓർക്കുന്നു അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ സംസ്ക്കാരത്തിന് ശ്രീരാമന് പ്രധാന സ്ഥാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാമക്ഷേത്ര നിര്‍മ്മാണം എല്ലാ ഇന്ത്യക്കാര്‍ക്കും പ്രചോദനമാകുമെന്നും രാജ്യത്തിന് ഐശ്വര്യം പകരുമെന്നും വിശ്വസിക്കുന്നു. ഇന്ത്യയുടെ ശക്തമായ പ്രതീകമായി രാമക്ഷേത്രം മാറുമെന്നെനിക്കുറപ്പുണ്ട് അദ്ദേഹം പറഞ്ഞു

 

OTHER SECTIONS