ക്ലാസിലിരുന്ന് ഉറങ്ങിപ്പോയി; യുകെജി വിദ്യാർത്ഥിനിയെ അധ്യാപകർ ക്ലാസിനുള്ളിൽ പൂട്ടിയിട്ടു

By Chithra.10 12 2019

imran-azhar

 

പാലക്കാട് : ക്ലാസ്റൂമിലിരുന്ന് ഉറങ്ങിപ്പോയ വിദ്യാർത്ഥിയെ ശ്രദ്ധിക്കാതെ അധ്യാപകർ സ്‌കൂൾ പൂട്ടി പോയി. ഒറ്റപ്പാലത്ത് അനങ്ങനാടി പത്താംകുളം എൽപി സ്‌കൂളിലെ യുകെജി വിദ്യാർത്ഥിനിക്കാണ് ഈ ദുരവസ്ഥയുണ്ടായത്.

 

കുട്ടിയെ അന്വേഷിച്ച് രക്ഷിതാക്കൾ സ്‌കൂളിൽ എത്തിയപ്പോഴാണ് ക്ലാസ് റൂമിനുള്ളിൽ കുടുങ്ങിക്കിടന്ന കുട്ടിയെ കണ്ടെത്തിയത്. സ്‌കൂൾ സമയം കഴിഞ്ഞിട്ടും കുട്ടി വീട്ടിൽ എത്താത്തതിനാലാണ് രക്ഷിതാക്കൾ സ്‌കൂളിലെത്തി പരിശോധിച്ചത്. ഈ സമയം സ്‌കൂളിൽ മറ്റാരും ഇല്ലായിരുന്നു.

 

അബദ്ധം പറ്റിയതാണെന്ന് സ്‌കൂൾ അധികൃതർ ഇവരോട് പറഞ്ഞതായാണ് അറിയാൻ കഴിയുന്നത്. നാട്ടുകാരിൽ ഒരാൾ സമൂഹ മാധ്യമങ്ങളിൽ ലൈവ് ആയി വന്നതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. സ്‌കൂൾ അധികൃതർ മാപ്പ് പറഞ്ഞ സ്ഥിതിക്ക് പരാതിയുമായി മുന്നോട്ട് പോകുന്നില്ലെന്നാണ് രക്ഷിതാക്കളുടെ തീരുമാനം.

OTHER SECTIONS