ഉത്തരാഖണ്ഡ് ദുരന്തം: റെയ്നി ഗ്രാമത്തിന് മുകളില്‍ തടാകം രൂപപ്പെടുന്നതായി റിപ്പോർട്ട്, ജാഗ്രതാ നിർദ്ദേശം

By sisira.12 02 2021

imran-azhar


ദെഹ്‌റാദൂണ്‍: ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമലയിടിഞ്ഞുണ്ടായ മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് തപോവന്‍ മേഖലയിലെ റെയ്‌നി ഗ്രാമത്തിന് മുകളിലായി തടാകം രൂപപ്പെടുന്നതായി ഉത്തരാഖണ്ഡ് ഡി.ജി.പി. അശോക് കുമാർ സ്ഥിരീകരിച്ചു. അവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടിയാണ് തടാകം രൂപപ്പെട്ടിരിക്കുന്നത്.

 

പ്രദേശത്ത് നടക്കുന്ന രക്ഷാപ്രവര്‍ത്തനങ്ങളെ ഇത് ബാധിക്കുന്നതിനാല്‍ സാഹചര്യം വിലയിരുത്താന്‍ സംസ്ഥാന ദുരന്ത നിവാരണ സേന സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.


സംസ്ഥാന ദുരന്ത നിവാരണ സേന സാഹചര്യം പരിശോധിച്ചതിന് ശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഡി.ഐ.ജി. എസ്.ഡി.ആര്‍.എഫ്. റിഥിം അഗര്‍വാള്‍ പറഞ്ഞു.

 

ഋഷിഗംഗയില്‍ വെള്ളം ഉയരുന്നതായും സമീപപ്രദേശങ്ങളിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ചമോലി പോലീസ് അറിയിച്ചിട്ടുണ്ട്.

OTHER SECTIONS