By online desk.13 11 2019
തിരുവനന്തപുരം: എറണാകുളം തൃക്കാക്കര 12 എ, നോയല്‍ എക്കോറ്റാറ്റില് ലാലു പദ്മനാഭന് (50) ഇന്ന് പുലര്‍ച്ചെ മൂന്നിന് അന്തരിച്ചു. ഭാര്യ: സംഗീതാലാലു. മക്കള്‍: ശ്രുതികാലാല്, ആദിത്യാലാല്. മുന്‍ ഐ.ജി സുരേന്ദ്രന്, വി.എസ്.സി. റിട്ട. സയന്റിസ്റ്റ് ശാന്താസുരേന്ദ്രന് ദമ്പതിമാരുടെ മരുമകനാണ് ലാലു പദ്മനാഭന്. വന്‍ സുഹൃത്ത് വലയത്തിന്റെ ഉടമ കൂടിയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ മാർ ഇവാനിയോസ് കോളേജിലെ പൂർവ്വവിദ്യാർഥിയാണ് ലാലു പദ്മനാഭന്. വെള്ളിയാഴ്ച രാവിലെ 10ന് തിരുവനന്തപുരം, പട്ടം ഹീരാ സെന്‍ട്രല്‍ അപ്പാര്‍ട്ട് മെന്റ്സില്‍ പൊതു ദര്‍ശനത്തിന് വയ്ക്കുന്ന മൃതദേഹം ഉച്ചയ്ക്ക് ഒന്നിന് ശാന്തി കവാടത്തില്‍ സംസ്കരിക്കും.