ലാലുവിന്റെ മകന്‍ ഐശ്വര്യ റായിയെ വിവാഹം കഴിക്കുന്നു !

By Anju.06 Apr, 2018

imran-azhar

 

പട്‌ന: ആര്‍.ജെ.ഡി. നേതാവ് ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജ് പ്രതാപ് യാദവ് വിവാഹിതനാകുന്നു. ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ദരോഗ പ്രസാദ് റായുടെ കൊച്ചുമകളായ ഐശ്വര്യ റായ് ആണ് വധു. എംബിഎ ബിരുദധാരിയാണ് ഐശ്വര്യ.

 


വിവാഹനിശ്ചയം ഏപ്രില്‍ 18-നും വിവാഹം മേയ് 12-നും നടക്കുമെന്നാണ്് ലാലുവിന്റെ കുടുംബവുമായി ബന്ധപ്പെട്ട അടുത്തവൃത്തങ്ങള്‍ സൂചിപ്പിച്ചത്.1970-ല്‍ ബിഹാര്‍ മുഖ്യമന്ത്രിയായിരുന്നു ദരോഗ പ്രസാദ് റായ്.

 

ഐശ്വര്യയുടെ പിതാവ് ചന്ദ്രികാ റായിയും ബിഹാറില്‍ മന്ത്രിയായിരുന്നു. മൂന്നു മക്കളില്‍ മൂത്തയാളാണ് ഐശ്വര്യ. സഹോദരി ആയുഷി റായി എന്‍ജിനീയറും സഹോദരന്‍ അപൂര്‍വ റായ് നിയമ വിദ്യാര്‍ഥിയുമാണ്.

 

OTHER SECTIONS