രു​ദ്ര​പ്ര​യാ​ഗി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് മുകളിൽ മലയിടിഞ്ഞു വീണ് എട്ട് പേർ മരിച്ചു

By Sooraj Surendran.20 10 2019

imran-azhar

 

 

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിൽ വാഹനങ്ങൾക്ക് മുകളിലൂടെ മലയിടിഞ്ഞു വീണ് എട്ട് പേർ മരിച്ചു. ശനിയാഴ്ചയാണ് അപകടമുണ്ടായത്. അപകടം നടന്ന സ്ഥലത്ത് തിരച്ചിൽ നടത്തിവരികയാണ്. തിരച്ചിലിൽ അഞ്ച് പേരുടെ മൃതദേഹം മണ്ണിനടിയിൽ നിന്നും കണ്ടെടുത്തു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മൂന്ന് പേർ മരണത്തിന് കീഴടങ്ങിയത്. ഒരു കാറിനും, രണ്ട് ബൈക്കുകൾക്കും മുകളിലാണ് മലയിടിഞ്ഞ് വീണത്. അപകടവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. മണ്ണിനടിയിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടപ്പുണ്ടോയെന്നും വ്യക്തമല്ല.

 

OTHER SECTIONS