കാഷ്‌മീരിൽ പോലീസ് ഉദ്യോഗസ്ഥൻ ഭീകരർക്കൊപ്പം അറസ്റ്റിലായതിൽ ഗൂഢാലോചനയുണ്ടെന്ന് കോൺഗ്രസ്

By Sooraj Surendran .14 01 2020

imran-azhar

 

 

ന്യൂ ഡൽഹി: ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ മെഡൽ നേടിയ പോലീസ് ഉദ്യോഗസ്ഥൻ ഡിവൈഎസ്പി ദേവിന്ദർ സിംഗ് ഭീകരർക്കൊപ്പം അറസ്റ്റിലായ സംഭവത്തിൽ വൻ ഗൂഢാലോചനയെന്ന് കോൺഗ്രസ്. ദേവേന്ദ്ര സിംഗിന്റെ അറസ്റ്റിനെ കുറിച്ച് സമഗ്രമായ അന്വേഷണം പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും തയ്യാറാകണമെന്നും ലോക്‌സഭയിലെ കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. ദേവേന്ദ്ര സിങ്ങിന്റെ നീക്കത്തിന് പിന്നിൽ അധികാരത്തിലുള്ളവരുടെ അദൃശ്യ കാരങ്ങളുണ്ടോ കണ്ടെത്തേണ്ടതുണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാലയും പറഞ്ഞു. രണ്ട് തീവ്രവാദികൾക്കൊപ്പം ജമ്മു-ശ്രീനഗർ ഹൈവേയിലൂടെ യാത്ര ചെയ്യവേ കുൽഗാമിലെ വാൻപോയിൽ വെച്ചാണ് ഇവർ പിടിയിലാകുന്നത്. അറസ്റ്റിലായവരിലൊരാൾ ഒക്ടോബർ, നവംബർ മാസങ്ങളിലായി 11 പേരെ കൊലപ്പെടുത്തിയ ആക്രമണത്തിന് പിന്നിലെ സൂത്രധാരനായ നവദീപ് ബാബു ആണ്.

 

OTHER SECTIONS