കട്ട്, കോപ്പി, പേസ്റ്റ് ഓ​പ്ഷ​നു​ക​ളു​ടെ ഉ​പ​ജ്ഞാ​താ​വ് ലാ​റി ടെ​സ്‌ല​ർ (74) ലോകത്തോട് വിടപറഞ്ഞു

By Sooraj Surendran.20 02 2020

imran-azhar

 

 

ന്യൂയോർക്ക്: കമ്പ്യൂട്ടറിൽ നാമോരോരുത്തരും ഉപയോഗിച്ചുവരുന്ന കട്ട്, കോപ്പി, പേസ്റ്റ് ഓപ്ഷനുകളുടെ ഉപജ്ഞാതാവ് ലാറി ടെസ്‌ലർ (74) അന്തരിച്ചു. 1980 മുതൽ 1997 വരെയാണ് ഇദ്ദേഹം ആപ്പിളിൽ പ്രവർത്തിച്ചിട്ടുണ്ട്. ആപ്പിളിന് പുറമെ യാഹൂ, ആമസോണ്‍ തുടങ്ങിയ പ്രമുഖ കന്പനികൾക്കൊപ്പവും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. സിറോക്സിൽ റിസർച്ച് സ്റ്റാഫായി പ്രവർത്തിക്കുന്ന വേളയിലാണ് അദ്ദേഹം കട്ട്, കോപ്പി, പേസ്റ്റ് തുടങ്ങിയ ഓപ്‌ഷനുകൾ കണ്ടുപിടിക്കുന്നത്. പ്രശസ്ത കന്പ്യൂട്ടർ വിദഗ്ധനും ഗണിതശാസ്ത്രജ്ഞനുമായിരുന്നു അദ്ദേഹം. ക്വിക്‌ടൈം, ആപ്പിൾസ്ക്രിപ്റ്റ്, ബിൽ അക്കിൻസന്‍റെ ഹൈപ്പർ കാർഡ് തുടങ്ങിയ മക്കിന്‍റോഷ് സോഫ്റ്റ്‌വെയറുകളുടെ നിർമാണത്തിൽ അദ്ദേഹം നിർണായക പങ്കാണ് വഹിച്ചത്.

 

OTHER SECTIONS