ചികിത്സയ്ക്ക് ശേഷം ലതാ മങ്കേഷ്‌കർ തിരിച്ച് വീട്ടിലേക്ക് മടങ്ങി

By Chithra.12 11 2019

imran-azhar

 

മുംബൈ : പ്രശസ്ത ഗായികയും ഇന്ത്യയുടെ വാനമ്പാടിയുമായ ലതാ മങ്കേഷ്‌കറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത ശ്വാസം മുട്ടലിനെത്തുടർന്നാണ് ലതാജിയെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്ക് ശേഷം അവർ വീട്ടിലേക്ക് മടങ്ങി.

 

തിങ്കളാഴ്ച പുലർച്ചയോടെയാണ് ലതാ മങ്കേഷ്‌കറെ ആശുപത്രിയിൽ എത്തിച്ചത്. ആരോഗ്യസ്ഥിതി മോശമാണെന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ടുകൾ. ആദ്യം ഐസിയുവിൽ പ്രവേശിപ്പിച്ച ലതാ മങ്കേഷ്‌കറെ പിന്നീസ് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.

 

ബ്രീച്ച് കാൻഡിയിലെ ഫിസീഷ്യനും സീനിയർ മെഡിക്കൽ അഡ്‌വൈസറുമായ ഡോ. ഫാറൂഖ് ഇ. ഉദ്വാദിയയുടെ ചികിത്സയിലായിരുന്നു ലതാ മങ്കേഷ്‌കർ ഇപ്പോൾ. ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷം ന്യുമോണിയയും സ്ഥിരീകരിച്ചിട്ടുണ്ടായിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബർ 28ന് ലതാ മങ്കേഷ്‌കർക്ക് 90 വയസ്സ് തികഞ്ഞിരുന്നു.

OTHER SECTIONS