ലതാ മങ്കേഷ്‌കര്‍ ഐസിയുവില്‍ തുടരുന്നു, ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് ബന്ധു

By Avani Chandra.15 01 2022

imran-azhar

 

വിശ്വവിഖ്യാത ഗായിക ലതാ മങ്കേഷ്‌കര്‍ ഐസിയുവില്‍ തുടരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ലതാ മങ്കേഷ്‌കറിന് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡിന് പിന്നാലെ ലതാ മങ്കേഷ്‌കറിന് ന്യുമോണിയയും ബാധിച്ചിരുന്നു. ഐസിയുവില്‍ തുടരുമെന്നും ലതാ മങ്കേഷ്‌കറിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ഡോ. പ്രതീത് സംദാനി പറയുന്നു.

 

എന്നാല്‍ ലതാ മങ്കേഷ്‌കറിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് ബന്ധു പ്രതികരിച്ചു. കുടുംബം ഇതില്‍ സന്തുഷ്ടരാണെന്നും എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ ഫലം കാണുന്നുവെന്നും കുടുംബം വ്യക്തമാക്കി.

 

നൈറ്റിംഗേല്‍ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന ലതാ മങ്കേഷ്‌കര്‍ ഹിന്ദിക്ക് പുറമെ, മറാഠി, ബംഗാളി തുടങ്ങി നിരവധി പ്രാദേശിക ഭാഷകളിലും പാടിയിട്ടുണ്ട്. ഭാരതരത്ന, പത്മവിഭൂഷന്‍, പത്മഭൂന്‍, ദാദാസാഹെബ് ഫാല്‍കെ പുരസ്‌കാരം, നിരവധി ദേശിയ പുരസ്‌കാരങ്ങള്‍ എന്നിവ ലഭിച്ച ഈ അനുഗ്രഹീത ഗായികയുടെ ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ആല്‍ബം 2004 ലെ വീര്‍ സാറ എന്ന ചിത്രത്തിലേതായിരുന്നു.

OTHER SECTIONS