ലതാജിക്ക് വേണ്ടി പ്രാര്‍ഥിക്കണം

By Swathi.22 01 2022

imran-azhar


മുംബൈ : കോവിഡ് ബാധിച്ച് മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലുള്ള സംഗീത ഇതിഹാസം ലതാ മങ്കേഷ്‌കര്‍ ഐസിയുവില്‍ തുടരുകയാണെന്ന് അവരുടെ വക്താവ് അറിയിച്ചു. ഗായികയെക്കുറിച്ചു തെറ്റായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുതെന്നു ലതയുടെ വക്താവ് ആവശ്യപ്പെട്ടതായി വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

 

 

്പ്രതിത് സംദാനിയുടെയുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘത്തിന്റെ ചികിത്സയില്‍ ഐസിയുവിലാണ് ലതാ ദീദി. അവരെപ്പറ്റി തെറ്റായ വാര്‍ത്ത നല്‍കരുതെന്ന് അഭ്യര്‍ഥിക്കുന്നു. കുടുംബത്തിനും ഡോക്ടര്‍മാര്‍ക്കും അവരുടേതായ സമയവും ഇടവും ആവശ്യമുണ്ട്'- പ്രസ്താവനയില്‍ പറയുന്നു. കഴിഞ്ഞ ആഴ്ച ലതയുടെ ആരോഗ്യത്തെക്കുറിച്ച് തെറ്റായ വാര്‍ത്ത വന്നപ്പോഴും സമാന പ്രതികരണവുമായി വക്താവ് രംഗത്തെത്തിയിരുന്നു. എല്ലാവരും തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും ലതയ്ക്കു വേണ്ടി പ്രാര്‍ഥിക്കണമെന്നും ആവശ്യപ്പെട്ടു.

 

 

 

OTHER SECTIONS