സോളിസിറ്റര്‍ ജനറല്‍ ഹാജരാകാതിരുന്നത് ലാവ്‌ലിന്‍ കേസില്‍ മാത്രം

By sisira.23 02 2021

imran-azhar


സോളിസിറ്റര്‍ ജനറല്‍ ഇന്ന് സുപ്രിംകോടതിയില്‍ ഹാജരാകാതിരുന്നത് ലാവ്‌ലിന്‍ കേസില്‍ മാത്രം. ലാവ്‌ലിന് മുന്‍പും ശേഷവും ലിസ്റ്റ് ചെയ്തിരുന്ന കേസുകളില്‍ സോളിസിറ്റര്‍ ജനറല്‍ ഹാജരായി.

 

കേസുമായി ബന്ധപ്പെട്ട് വാദത്തിന് തയാറാണെന്ന നിലപാട് സിബിഐ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ സിബിഐക്കായി സോളിസിറ്റര്‍ ജനറല്‍ ഇന്ന് ഹാജരായില്ല.


കേസില്‍ കൂടുതല്‍ സമയം വേണമെന്നും സോളിസിറ്റര്‍ ജനറലിന് മറ്റ് കേസുകളുടെ തിരക്ക് ഉള്ളതിനാല്‍ കേസ് മാറ്റിവയ്ക്കണമെന്നുമായിരുന്നു സിബിഐയുടെ ആവശ്യം.

 

ഇത് പരിഗണിച്ചാണ് സുപ്രിംകോടതി കേസ് ഏപ്രില്‍ ആറിലേക്ക് മാറ്റിയത്.
ഇന്ന് ആറാമതായിട്ടായിരുന്നു ലാവ്‌ലിന്‍ കേസ് ജസ്റ്റിസ് യു.യു. ലളിതിന്റെ ബെഞ്ച് കേട്ടത്.

 

ഈ കേസില്‍ ഹാജരാകാതിരുന്ന സോളിസിറ്റര്‍ ജനറല്‍ ഏഴാമത് പരിഗണിച്ച കേസിലും ഒന്‍പതാമത് പരിഗണിച്ച കേസിലും ഹാജരാവുകയും ചെയ്തു.

OTHER SECTIONS