'ലാവ്‍ലിൻ കേസ്' സുപ്രീംകോടതി നവംബര്‍ അഞ്ചിന് പരിഗണിക്കും

By Sooraj Surendran.16 10 2020

imran-azhar

 

 

ന്യൂ ഡൽഹി: എസ്എൻസി ലാവ്‌ലിൻ അഴിമതിക്കേസ് സുപ്രീംകോടതി നവംബർ അഞ്ചിന് പരിഗണിക്കും. കഴിഞ്ഞ തവണ കോടതി കേസ് പരിഗണിച്ചപ്പോൾ സിബിഐക്ക് കടുത്ത താക്കീത് നൽകിയിരുന്നു. കേസിലെ പ്രതികളെ വെറുതെ വിട്ട സാഹചര്യത്തിൽ സുപ്രീംകോടതി ഇടപെടണമെങ്കിൽ ശക്തമായ കാരണം വേണമെന്നും സിബിഐയോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ ലാവ്‌ലിൻ കേസ് അടിയന്തര പ്രാധാന്യമുള്ളതാണെന്ന് വാദിച്ച സിബിഐ തന്നെ കേസ് രണ്ടാഴ്ചത്തേക്ക് നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം പിണറായി വിജയന് വേണ്ടി മുതിര്‍ന്ന അഭിഭാഷകൻ ഹരീഷ് സാൽവെയാണ് ഹാജരായത്. കേസിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കെഎസ്ഇബി മുൻ ഉദ്യോഗസ്ഥരായ ആർ ശിവദാസ്, കസ്തൂരിരംഗഅയ്യർ കെ ജി രാജശേഖരൻ എന്നിവരും കോടതിയെ സമീപിച്ചിട്ടുണ്ട്.

 

OTHER SECTIONS