പോലീസ് നിയമ ഭേദഗതി നിര്‍ദയമാണെന്ന് പ്രശാന്ത് ഭൂഷണ്‍

By Web Desk.22 11 2020

imran-azhar

 

 

ന്യൂ ഡൽഹി: സംസ്ഥാന സർക്കാരിന്റെ നിയമ ഭേദഗതിയെ വിമർശിച്ച് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ രംഗത്ത്. നിയമ ഭേദഗതി നിര്‍ദയമാണെന്നും എതിരഭിപ്രായത്തെ നിശ്ശബ്ദമാക്കാന്‍ ദുരുപയോഗം ചെയ്യപ്പെടുമെന്നും പ്രശാന്ത് ഭൂഷൺ ട്വിറ്ററിൽ പ്രതികരിച്ചു.

 

ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്താനോ അപമാനിക്കാനോ അപകീര്‍ത്തിപ്പെടുത്താനോ ഉദ്ദേശിച്ച് ഏതെങ്കിലും വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് തടയുന്ന വകുപ്പായ 118-എ എന്ന വകുപ്പ് കൂട്ടിച്ചേര്‍ത്തതാണ് പോലീസ് നിയമത്തിൽ നിയമഭേദഗതി വരുത്തിയിരിക്കുന്നത്.

 

സമാന വകുപ്പുകളായ 2000-ലെ ഐ.ടി. ആക്ടിലെ 66-എ വകുപ്പും 2011-ലെ കേരള പോലീസ് ആക്ടിലെ 118 (ഡി) വകുപ്പും സുപ്രീംകോടതി റദ്ദാക്കിയിരുന്നു. പോലീസ് നിയമ ഭേദഗതിക്കെതിരെ വ്യാപക വിമർശനങ്ങളാണ് നിലവിൽ ഉയരുന്നത്.

 

OTHER SECTIONS