By online desk .29 11 2020
ന്യൂഡല്‍ഹി: പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി സുപ്രീം കോടതിയിലെ ഒരുവിഭാഗം അഭിഭാഷകര്‍ രംഗത്തെത്തി.
ഡല്‍ഹി ബാര്‍ കൗണ്‍സില്‍ അംഗം രാജീവ് ഖോസ്ല, മുതിര്‍ന്ന അഭിഭാഷകന് എച്ച്.എസ് ഫൂല്‍ക്ക എന്നിവരുടെ നേതൃത്വത്തില്‍ അഭിഭാഷകര്‍ സുപ്രീം കോടതിക്ക് പുറത്ത് സംഘടിക്കുകയും കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.
രാജ്യത്തെ എല്ലാ പൗരന്മാര്ക്കും പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്ന് എച്ച്.എസ് ഫൂല്‍ക്ക മാധ്യമങ്ങളോട് പറഞ്ഞു.
പ്രതിഷേധിക്കുന്ന കര്‍ഷകര്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ വക്താക്കളാണെന്ന് ആരോപിക്കുന്നത് തികച്ചും നിരുത്തരവാദപരമാണ്. പ്രതിഷേധിക്കുന്നത് സാധാരണ കര്‍ഷകരാണ്. രാജ്യതലസ്ഥാനത്ത് കര്‍ഷകരുടെ പ്രതിഷേധം തുടരുന്നതിനിടെയാണ് പിന്തുണയുമായി അഭിഭാഷകര്‍ രംഗത്തെത്തിയിട്ടുള്ളത്.