By vaishnavi .27 01 2021
തിരുവനന്തപുരം: സീറ്റുവിഭജന ചർച്ചകൾക്ക് തുടക്കമിടാൻ എ കെ ജി സെന്ററിൽ ഇന്ന് എൽ ഡി എഫ് യോഗം ചേരും. രാവിലെ പത്തുമണിക്ക് നടക്കുന്ന യോഗത്തിന്റെ പ്രധാന അജൻഡ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന മേഖലാജാഥകൾ ആണ്. എന്‍സിപിയിലെ തര്‍ക്കത്തില്‍ മുന്നണി നേതൃത്വത്തിന്റെ ഇടപെടലിനും യോഗം വേദിയായേക്കാം. അതേസമയം ഓരോ ഘടകകക്ഷികൾക്കും സീറ്റ് ആവശ്യങ്ങൾ മുന്നോട്ട് വെക്കാനുള്ള അവസരം കൂടിയായിരിക്കും ഇന്നത്തെ എൽ ഡി എഫ് യോഗം. എന്നാൽ തുടർന്ന് നടക്കുന്ന ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം മാത്രമാണ് അന്തിമ തീരുമാനം ഉണ്ടാകുക. തി രഞ്ഞെടുപ്പ് വിജ്ഞാപനം വരുമ്പോഴേക്കും സീറ്റുവിഭജനം പൂര്‍ത്തിയാക്കാനാണ് മുന്നണി ലക്ഷ്യം .