ഒരുമയിലൂടെ മാത്രമേ കേരളത്തെ പുനർനിർമ്മിക്കാനാകൂ: ഇ.പി ജയരാജൻ

By Sooraj Surendran .06 12 2018

imran-azhar

 

 

തിരുവനന്തപുരം: ഒരുമയിലൂടെ മാത്രമേ പ്രളയനാന്തര കേരളത്തെ പുനർനിർമ്മിക്കാനാകൂവെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജൻ. 31,000 കോടി രൂപയിലധികം പുനർനിർമ്മാണത്തിനായി വേണ്ടിവരുമെന്നും എന്നാൽ ദുരിതാശ്വാസ നിധിയും, കേന്ദ്രസഹായവും ഉൾപ്പെടെ വെറും 5,000 കോടിയില്‍ താഴെ മാത്രമേ ഉള്ളുവെന്നും ജയരാജൻ പറഞ്ഞു. അതുകൊണ്ട് തന്നെ പുനർനിർമ്മാണത്തിനായി വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പങ്കാളിത്വം ആവശ്യമാണെന്നും അതിനായി ആളുകൾ കടന്ന് വരണമെന്നും ജയരാജൻ ആവശ്യപ്പെട്ടു. 'കേരളം നാളെ' വികസന ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയ രക്ഷാപ്രവർത്തനത്തിൽ ഒരിക്കലും മറക്കാനാകാത്തത് മത്സ്യത്തൊഴിലാളികളെയാണ്, അവരുടെ രക്ഷാപ്രവര്‍ത്തനത്തിന്റെ മഹത്വം പണം വിതരണം കൊണ്ടുമാത്രം അളക്കാവുന്നതല്ലെന്നും ജയരാജൻ പറഞ്ഞു. പുനർനിർമ്മാണം നടക്കുമ്പോൾ ശാസ്ത്ര സാങ്കേതിക വിദ്യയും ഉപയോഗപ്പെടുത്തണമെന്നും ജയരാജൻ ആവശ്യപ്പെട്ടു.

OTHER SECTIONS