വേദന സഹിക്കാതെ ആശുപത്രിയിൽ; കാരണം കണ്ടെത്തിയപ്പോൾ...

By Chithra.03 11 2019

imran-azhar

 

ആലപ്പുഴ : അസഹനീയമായ വേദന കാരണം ആശുപത്രിയിൽ വന്ന യുവാവിനെ പരിശോധിച്ച ഡോക്ടർമാർക്ക് കിട്ടിയത് 7 സെന്റിമീറ്റർ നീളമുള്ള അട്ടയെ. യുവാവിന്റെ ജനനേന്ദ്രിയത്തിൽ നിന്നാണ്അട്ടയെ ഡോക്ടർമാർ പുറത്തെടുത്തത്. ശസ്ത്രക്രിയ നടത്താതെയാണ് അട്ടയെ ഇവർ പുറത്തെടുത്തത്.

 

യുവാവ് തോട്ടിൽ ഇറങ്ങിയപ്പോഴാകാം അട്ട ജനനേന്ദ്രിയത്തിൽ കയറിയതെന്ന് ഡോക്ടർമാർ പറഞ്ഞു. യുവാവിന്റെ മൂത്രനാളിയിൽ കയറികൂടിയ അട്ട രക്തം കുടിച്ച് വലുതാവുകയായിരുന്നു. അട്ട ഇരുന്നിടത്ത് നിന്ന് അധികം ഉള്ളിലേക്ക് കയറാതിരിക്കാനുള്ള മുൻകരുതലുകൾ എടുത്തിട്ടാണ് അട്ടയെ പുറത്തെടുത്തത്.

 

ഡോ. പ്രിയദർശന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിന്റെ ജനനേന്ദ്രിയത്തിൽ നിന്ന് ശസ്ത്രക്രിയ കൂടാതെ അട്ടയെ പുറത്തെടുത്തത്. ഇതിന് ശേഷം വിദഗ്ധ ചികിത്സ നൽകി യുവാവിനെ വിട്ടയച്ചു.

OTHER SECTIONS