സ്വവര്‍ഗ്ഗ ദമ്പതികളുടെ വീഡിയോ ടിക് ടോക് ഡിലീറ്റ് ചെയ്തു; പ്രതിഷേധം

By Sooraj Surendran .07 12 2019

imran-azhar

 

 

വാഷിംഗ്ടൺ: ആപ്പിന്റെ കമ്മ്യൂണിറ്റി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് സ്വവര്‍ഗ്ഗ ദമ്പതികൾ പോസ്റ്റ് ചെയ്ത വീഡിയോ ടിക് ടോക് നീക്കം ചെയ്തു. പാകിസ്ഥാനിൽനിന്നുള്ള മുസ്‍ലിം ആർട്ടിസ്റ്റായ സുന്ദസിന്റെയും ഇന്ത്യൻ വംശജയായ അഞ്ജലി ചക്രയുടെയും വീഡിയോകളാണ് ടിക് ടോക് നീക്കം ചെയ്തത്. സംഭവത്തെ തുടർന്ന് ടിക് ടോക് ഡിലീറ്റ് ചെയ്ത വിഡിയോകളടക്കം ഇരുവരും ട്വീറ്റ് ചെയ്ത് പ്രതിഷേധിച്ചു. വ്യത്യസ്തമായ വെഡിങ് ഫോട്ടോഷൂട്ടിലൂടെ സോഷ്യൽ മീഡിയ സ്വവർഗ്ഗ ദമ്പതികളാണ് ഇവർ. ടിക് ടോക് സംഭവത്തിലൂടെ വീണ്ടും മാധ്യമങ്ങളിൽ ഇടം നേടുകയാണ് ഈ സ്വവര്‍ഗ്ഗ ദമ്പതികൾ.

 

OTHER SECTIONS