പ്രത്യയ ശാസ്ത്രമാണ് വലുത്, മന്ത്രിസ്ഥാനമല്ല; നിലപാടില്‍ ഉറച്ച് കാസിം ഇരിക്കൂര്‍ വിഭാഗം

By സൂരജ് സുരേന്ദ്രന്‍.30 07 2021

imran-azhar

 

 

എ പി അബ്ദുള്‍ വഹാബ് വിഭാഗവുമായി ചേര്‍ന്ന് പോകാന്‍ സാധിക്കില്ലെന്ന് സംസ്ഥാന ട്രഷററും ദേശീയ ജനറല്‍ സെക്രട്ടറിയുമായ എഎംഎന്‍ നൗഷാദ് പറഞ്ഞു. ഐഎന്‍എല്‍ സമവായ ശ്രമങ്ങള്‍ക്കിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

 

പ്രത്യയ ശാസ്ത്രമാണ് വലുത്, മന്ത്രിസ്ഥാനമല്ലെന്നും അദ്ദേഹം തുറന്നടിച്ചു. ഒന്നോ രണ്ടോ പേര്‍ പോയാല്‍ വലിയൊരു പ്രസ്ഥാനം പിളരുകയില്ലെന്നും അദ്ദേഹം പറഞ്ഞു.

 

അതേസമയം എ പി അബ്ദുള്‍ വഹാബ് വിഭാഗം പ്രശ്‌നപരിഹാരത്തിന് സാധ്യത തേടി മന്ത്രി അഹമ്മദ് ദേവര്‍കോവിലുമായി ചര്‍ച്ച നടത്തിയിരുന്നു.

 

ചര്‍ച്ചയില്‍ പ്രതീക്ഷയെന്നും പ്രവര്‍ത്തകരുടെ വികാരത്തിന് പ്രാധാന്യമില്ലെന്നും അബ്ദുള്‍ വഹാബ് പറഞ്ഞു. മന്ത്രി സ്ഥാനം കിട്ടത്തവരുടെ കുതന്ത്രമാണ് നിലവിലെ സംഭവങ്ങളെന്നാണ് നൗഷാദിന്റെ പ്രതികരണം.

 

ഒത്തുതീര്‍പ്പ് തീരുമാനിക്കേണ്ടത് ദേശീയ പ്രസിഡന്റാണെന്ന് ഡോ എ എ അമീന്‍ ചൂണ്ടിക്കാട്ടി.

 

ദേശീയ നേതാവിനെ തീവ്രവാദി എന്ന് വിളിച്ചവരുമായി ഒത്തുതീര്‍പ്പ് സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

 

OTHER SECTIONS