കത്ത് വിവാദം; മേയർ ആര്യ രാജേന്ദ്രന്റെ മൊഴി രേഖപ്പെടുത്തി ക്രൈം ബ്രാഞ്ച് സംഘം

By Lekshmi.24 11 2022

imran-azhar

 

 

 

തിരുവനന്തപുരം: കത്ത് വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രന്റെ മൊഴി ക്രൈം ബ്രാഞ്ച് സംഘം രേഖപ്പെടുത്തി.കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച സാഹചര്യത്തിലാണ് വീണ്ടും ഇവരുടെ മൊഴി എടുത്തത്.മേയറുടെ ഓഫീസ് ജീവനക്കാരുടെ മൊഴിയും ഇതിനൊപ്പം എടുത്തിട്ടുണ്ട്.

 

തിരുവനന്തപുരം കോർപറേഷനിലെ നിയമനക്കത്ത് വിവാദത്തിനെതിരായ യുഡിഎഫ് സമരവേദിയിൽ ഇന്ന് ശശി തരൂരും എത്തിയിരുന്നു.പാർട്ടിക്കുവേണ്ടി മാത്രം പ്രവർത്തിക്കുന്ന മേയർ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും മേയർ രാജിവയ്ക്കണമെന്നും ശശി തരൂർ പറഞ്ഞു.

OTHER SECTIONS