വൈറ്റ് ഹൗസിലേക്ക് റസിന്‍ എന്ന മാരക വിഷം ഉള്‍ക്കൊള്ളുന്ന തപാല്‍ ഉരുപ്പടി; ലക്ഷ്യം ട്രംപ്

By Sooraj Surendran.20 09 2020

imran-azhar

 

 

വാഷിംഗ്ടൺ: വൈറ്റ് ഹൗസിലേക്ക് രസിൻ എന്ന മാരകവിഷം ഉൾക്കൊള്ളുന്ന തപാൽ ഉരുപ്പടി അയച്ചതായി റിപ്പോർട്ട്. സര്‍ക്കാര്‍ തപാല്‍ കേന്ദ്രത്തില്‍വെച്ചുതന്നെ പാഴ്‌സലില്‍ വിഷം ഉള്‍ക്കൊള്ളുന്നതായി തിരിച്ചറിഞ്ഞതിനാലാണ് പ്രതിരോധിക്കാനായതെന്ന് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കാനഡയിൽ നിന്നാണ് പാഴ്‌സൽ അയച്ചതെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് യുഎസ് രഹസ്യാന്വേഷണ വിഭാഗവും യുഎസ് പോസ്റ്റല്‍ ഇന്‍സ്‌പെക്ഷന്‍ സര്‍വീസും അന്വേഷണം ആരംഭിച്ചു. അതേസമയം വൈറ്റ് ഹൗസ് ഇതേകുറിച്ച് യാതൊന്നും ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

ജൈവായുധമായി ഉപയോഗിക്കാൻ കഴിയുന്ന മാരക വിഷമാണ് രസിൻ. ഒരു അംശം മാത്രം മതിയാകും മരണകാരണമാകാൻ. വിഷബാധയേറ്റ് 36-72 മണിക്കൂറുകള്‍ക്കുള്ളില്‍ മരണം സംഭവിക്കും. ഇതിന് നിലവില്‍ മറുമരുന്നുകളൊന്നുമില്ല. വൈറ്റ് ഹൗസ് ലക്ഷ്യമാക്കി മുമ്പും ഇത്തരത്തിലുള്ള കത്തുകള്‍ എത്തിയിട്ടുണ്ട്. 2018ലും 2014ലും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബരാക് ഒബാമ പ്രസിഡന്റായിരുന്ന കാലത്ത് രണ്ടു തവണ റസിന്‍ ഉള്‍ക്കൊള്ളുന്ന കത്തുകള്‍ വൈറ്റ് ഹൗസിലേയ്ക്ക് അയച്ച രണ്ടു സംഭവങ്ങളില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു.

 

OTHER SECTIONS