തിയറ്റര്‍ ഉടമകളെ ഇന്നസെന്റ് ഭയപ്പെടുത്താന്‍ നോക്കേണ്ടെന്ന്: ലിബര്‍ട്ടി ബഷീര്‍

By BINDU PP.01 Jan, 2017

imran-azhar

 

 

 


തിയറ്റര്‍ ഉടമകളെ ഇന്നസെന്റ് ഭയപ്പെടുത്താന്‍ നോക്കേണ്ടെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍. 25 വര്‍ഷം മുന്‍പ് സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഇന്നസെന്റ് 50,000 രൂപയാണ് വാങ്ങിയിരുന്നതെങ്കില്‍ ഇന്ന് 35-50 ലക്ഷത്തില്‍ എത്തിയിരിക്കുകയാണ് പ്രതിഫലം. വിതരണ വിഹിതം 60:40 എന്നത് 25 വര്‍ഷം മുമ്പ് തീരുമാനിച്ചതാണ്. അതില്‍ കാലോചിത മാറ്റമാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

 


മലയാള സിനിമകള്‍ക്കുപകരം അന്യഭാഷ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്ന തിയറ്റര്‍ ഉടമകളുടെ വാശി തമിഴ്‌നാട്ടിലോ കര്‍ണാടകയിലോ ആയിരുന്നുവെങ്കില്‍ വിവരമറിയുമായിരുന്നുവെന്നും സംസ്‌കാരമുള്ളതുകൊണ്ടാണ് മിണ്ടാതിരിക്കുന്നതെന്നും താരസംഘടനയായ ‘അമ്മ’ പ്രസിഡന്റ് ഇന്നസെന്റ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് മറുപടിയായി നല്‍കിയ പ്രസ്താവനയിലാണ് ലിബര്‍ട്ടി ബഷീര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

 

 

OTHER SECTIONS