കലാഭവൻ മണിയുടെ മരണം: നടന്മാരായ ജാഫർ ഇടുക്കിക്കും സാബുമോനും നുണ പരിശോധന

By anju.12 02 2019

imran-azhar

കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് നടന്മാരായ ജാഫര്‍ ഇടുക്കി, സാബുമോന്‍ (തരികിട സാബു) ഉള്‍പ്പെടെ ഏഴുപേരെ നുണപരിശോധനക്ക് വിധേയരാക്കാന്‍ കോടതി അനുമതി നല്‍കി.എറണാകുളം സി.ജെ.എം കോടതി അനുമതി നല്‍കിയത്.


ചോദ്യം ചെയ്യലില്‍ കണ്ടെത്തിയ കാര്യങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കുന്നതിന് നുണപരിശോധനക്ക് വിധേയരാക്കണമെന്ന് സി.ബി.ഐ ആവശ്യപ്പെട്ടിരുന്നു.തുടര്‍ന്ന് ഏഴുപേരും കോടതിയില്‍ നുണപരിശോധനയ്ക്ക് തയാറാണെന്ന് അറിയിച്ചു. ഇതോടെയാണ് കോടതി അന്വേഷണ സംഘത്തിന് അനുമതി നല്‍കിയത്.

 

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തിനുള്ളില്‍ വിഷാംശം കലര്‍ന്നതായി സി.ബി.ഐ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കളെ ചോദ്യം ചെയ്തു. ഇവര്‍ നല്‍കിയ മൊഴി ശാസ്ത്രീയമായി തെളിയിക്കുന്നതിന്റെ ഭാഗമായാണ് നുണപരിശോധന നടത്തണമെന്ന ആവശ്യം സി.ബി.ഐ ഉന്നയിച്ചത്. നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് ജാഫര്‍ ഇടുക്കിയടക്കം മണിയുടെ ഏഴ് സുഹൃത്തുക്കള്‍ കോടതിയെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ് സി.ബി.ഐക്ക് കൈമാറിയത്.

OTHER SECTIONS