പ്രസവിച്ച് സ്‌ട്രെച്ചറില്‍ കിടക്കവെ ലിഫ്റ്റ് ഉയര്‍ന്നു; ശരീരം രണ്ടായി മുറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം

By anju.22 Aug, 2017

imran-azhar

 


അടയും മുന്‍പേ ലിഫ്റ്റ് മുകളിലേക്ക് ഉയര്‍ന്നതിനെ തുടര്‍ന്ന്, പ്രസവശേഷം സ്‌ട്രെച്ചറില്‍ കിടക്കുകയായിരുന്ന യുവതിയുടെ ശരീരം രണ്ടായി മുറിഞ്ഞു. തെക്കന്‍ സ്‌പെയിനിലെ സെവിലിലെ വെര്‍ജിന്‍ ഡി വാല്‍മെ ആശുപത്രിയിലാണ് സംഭവം. പ്രസവിച്ച് ഏതാനും മണിക്കൂറുകള്‍ക്കുള്ളിലാണ് റോസിയോ കോര്‍ട്‌സ് നൂനസ് (25) എന്ന യുവതി ലിഫ്റ്റില്‍ വച്ച് ദാരുണമായി മരിച്ചത്.

 

രാവിലെ 11 മണിക്കു പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ് രണ്ടരയോടെ മുകള്‍ നിലയിലെ വാര്‍ഡിലേക്കു മാറ്റുന്നതിനിടെയാണ് അപകടം. റോസിയോയും നവജാതശിശുവുമായി വന്ന സ്‌ട്രെച്ചര്‍ പൂര്‍ണമായി കയറ്റാന്‍ അറ്റന്‍ഡര്‍ക്കു സാധിക്കുന്നതിനു മുന്‍പ് ലിഫ്റ്റ് മേലോട്ടുയരുകയായിരുന്നു. ലിഫ്റ്റിന്റെ ലോഹഭാഗങ്ങളില്‍ തട്ടിയാണ് ശരീരം രണ്ടായി മുറിഞ്ഞത്. മരണത്തിലേക്ക് പോകുന്നതിനിടയിലും തന്റെ കുഞ്ഞു ടിയാനയെ പൊതിഞ്ഞു ചേര്‍ത്തുപിടിച്ചിരിക്കുകയായിരുന്നു അമ്മ.

OTHER SECTIONS