ലൈന്‍മാന്‍ ഷോക്കേറ്റ് മരിച്ച സംഭവം വ്യാജ വീഡിയോ പ്രചരിപ്പിച്ചവര്‍ കുടുങ്ങും

By online desk .13 01 2020

imran-azharകൊല്ലം : കിളികൊല്ലൂരില്‍ ലൈന്‍മാന്‍ അറ്റകുറ്റപണിക്കിടെ ഷോക്കേറ്റ് മരിച്ച സംഭവത്തെ തുടര്‍ന്ന് വ്യാജ വീഡിയോ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചവര്‍ക്കെതിരെ സൈബര്‍സെല്‍ അന്വേഷണം തുടങ്ങി.

ശനിയാഴ്ച ഉച്ചയോടെ കിളികൊല്ലൂര്‍ മണ്ണാമല നഗറിലെ ഒരു വീട്ടിലെ അറ്റകുറ്റ പണിക്കായി പോസ്റ്റില്‍ കയറി തിരിച്ചിറങ്ങുന്നതിനിടെയാണ് സെക്ഷനിലെ ലൈന്‍മാന്‍ നവീന്‍ദാസ് ഷോക്കേറ്റ് വീഴുന്നത്.

ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംഭവ ദിവസം വൈകിട്ടോടെ സോഷ്യല്‍ മീഡിയകളില്‍ അന്യ സംസ്ഥാനത്ത് നടന്ന ട്രാന്‍സ്ഫോര്‍മറില്‍ പിടിച്ച് യുവാവ് ആത്മഹത്യ ചെയ്യുന്ന വീഡിയോ നവീന്‍ദാസിന്റേതാക്കി പ്രചരിപ്പിച്ചിരുന്നു.

 

ഫേസ്ബുക്ക് പേജുകളിലടക്കം നവീന്റെ ഫോട്ടോ ഉള്‍പ്പെടുത്തിയായിരുന്നു പ്രചരണം. ഇത്തരം വ്യാജ പ്രചരണം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി അധികൃതര്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി. പരാതിയെ തുടര്‍ന്ന് സൈബര്‍ സെല്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചത്.

 

OTHER SECTIONS