ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച 44 ബോട്ടില്‍ മദ്യവും 20 കിലോഗ്രാം ഹാന്‍സും പിടികൂടി

By Neha C N .15 08 2019

imran-azhar
കോഴിക്കോട്: ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച 44 ബോട്ടില്‍ മദ്യവും 20 കിലോഗ്രാം ഹാന്‍സും പിടികൂടി. മാഹിയില്‍ നിന്നും കടത്താന്‍ ശ്രമിച്ച മാഹി വിദേശമദ്യത്തിന്റെ ബോട്ടിലുകളും ഹാന്‍സുമാണ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും എക്‌സൈസും നടത്തിയ സംയുക്ത പരിശോധനയില്‍ പിടികൂടിയത്. ഏകദേശം 1470 പാക്കറ്റ് പാന്‍മസാല ട്രെയിനിലെ ബോഗിയില്‍ നിന്നും കണ്ടെത്തി.

കണ്ണൂരില്‍ നിന്ന് കോഴിക്കോട് പോകുന്ന 56652 നമ്പര്‍ പാസഞ്ചര്‍ തീവണ്ടിയില്‍ നിന്നാണ് ഇവ കടത്തിയത്. അധികൃതര്‍ ട്രെയിനിനുള്ളില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് അനധികൃതമായി കടത്താന്‍ ശ്രമിച്ച മദ്യവും പാന്‍ മസാലയും പിടികൂടിയത്. അതേസമയം ഇവ കടത്തിയ ആളെ പിടികൂടാനായിട്ടില്ല. ആര്‍ പി എഫ് എസ് ഐ കെ.എം സുനില്‍ കുമാര്‍ ഹെഡ് കോണ്‍സ്റ്റബിള്‍ പി.പി - ബിനിഷ് കോണ്‍സ്റ്റബിള്‍മാരായ പ്രവീണ്‍, ബിനു കോണ്‍സ്റ്റബിള്‍ രാമകൃഷ്ണന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

 

 

OTHER SECTIONS