By സൂരജ് സുരേന്ദ്രൻ .13 01 2021
തിരുവനന്തപുരം: ഫെബ്രുവരി ഒന്ന് മുതല്‍ മദ്യത്തിന് ഏഴ് ശതമാനം വില വര്‍ധന. 40 രൂപ മുതല്‍ 150 രൂപ വരെയാണ് ലിറ്ററിന് വില കൂട്ടുക. രണ്ട് ദിവസത്തിനകം സമ്മത പത്രം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബെവ്കോ വിതരണ കമ്പനികള്‍ക്ക് കത്തയച്ചു.
അതേസമയം ബിയറിനും, വൈനിനും വില കൂട്ടില്ലെന്നാണ് സൂചന. അതേസമയം ഈ വര്‍ഷം ടെന്‍ഡര്‍ നല്കിയ പുതിയ ബ്രാന്‍ഡുകള്‍ക്ക് വാഗ്ദാനം ചെയ്ത തുകയില്‍ അഞ്ച് ശതമാനം കുറച്ചായിരിക്കും കരാര്‍ നല്‍കുക.
എക്സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ അഥവാ സ്പിരിറ്റ് എന്ന മദ്യത്തിന്റെ അസംസ്കൃത വസ്തുവിന് വില വര്‍ധിച്ചതിനെ തുടര്‍ന്നാണ് മദ്യത്തിന് വില കൂട്ടണമെന്ന് വിതരണ കമ്പനികള്‍ ആവശ്യമുന്നയിച്ചത്.
നിലവിലുള്ള ബ്രാന്‍ഡുകള്‍ക്ക് സ്ട്രോംഗ്, പ്രീമിയം ഡീലക്സ് എന്നീ പേരുകള്‍ ചേര്‍ത്ത് പുതിയ ടെന്‍ഡര്‍ നല്‍കിയിട്ടുണ്ട്.