രാജകീയ വീഥി വലത്തോട്ടോ? പുതുമുഖങ്ങളുമായി ഇടതും ബി.ജെ.പിയും

By സൂരജ് സുരേന്ദ്രന്‍.20 11 2020

imran-azhar

 

 

തിരുവനന്തപുരം: തലസ്ഥാനത്തെ ഏറ്റവും മൂല്യമേറിയ രാജകീയ വീഥിയില്‍ ഇക്കുറി പോരാട്ടം കനക്കുമ്പോള്‍ വിജയം ആര്‍ക്കൊപ്പമാകുമെന്നതിന്റെ ചിത്രം വ്യക്തമല്ല. കഴിഞ്ഞ പത്ത് വര്‍ഷമായി യു.ഡി.എഫിന്റെ ഉരുക്ക് കോട്ടയാണ് കവടിയാര്‍. മുന്‍ കവടിയാര്‍ വാര്‍ഡ് കൗണ്‍സിലര്‍ എസ്.സതികുമാരിയാണ് ഇത്തവണയും യു.ഡി.എഫിനായി അങ്കത്തിനിറങ്ങുന്നത്. അതേസമയം യു.ഡി.എഫ് കോട്ട പിടിച്ചടക്കാന്‍ പുതുമുഖ പരീക്ഷണം നടത്തുകയാണ് ഇടതുപക്ഷം. സി.പി.എം ജവഹര്‍നഗര്‍ ബ്രാഞ്ച് അംഗമായ ഒ.ശ്രീലേഖയാണ് ഇടതിനായി രംഗത്തിറങ്ങുന്നത്. കൊമേഴ്‌സില്‍ ബിരുദവും, ലൈബ്രറി സയന്‍സില്‍ ബിരുദാനന്തര ബിരുദവും നേടിയ ശ്രീലേഖ അടിസ്ഥാന വികസനമാണ് ലക്ഷ്യം വെയ്ക്കുന്നത്.

 

കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫ് വലിയ മുന്നേറ്റമാണ് കവടിയാറില്‍ നടത്തിയത്. 2010ല്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സതികുമാരി 1622 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍.ഡി.എഫിന്റെ അമ്മിണി അമ്മയ്ക്ക് 1150 വോട്ടുകളാണ് ലഭിച്ചത്. ബി.ജെ.പി മത്സരിക്കാന്‍ ഉണ്ടായിരുന്നില്ല. 2015ലും വിജയം യു.ഡി.എഫ് ആവര്‍ത്തിച്ചു. 6200 വോട്ടര്‍മാര്‍ ഉണ്ടായിരുന്ന വാര്‍ഡില്‍ 3565 വോട്ടുകളാണ് പോള്‍ ചെയ്തത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ.മുരളീധരന് 1343 വോട്ട് ലഭിച്ചു. എല്‍.ഡി.എഫിന്റെ പി.കെ.രതീഷ് 1296 വോട്ടുകളും, ബി.ജെ.പി സ്ഥാനാര്‍ത്ഥി ഡോ.വാവ 826 വോട്ടുകളും നേടി. കവടിയാറില്‍ പ്രതിച്ഛായ സംരക്ഷിക്കാന്‍ പുതുമുഖ പരീക്ഷണമാണ് ബി.ജെ.പി നടത്തുന്നത്. കന്നിയങ്കവുമായി എസ്.വത്സലകുമാരിയാണ് ബി.ജെ.പിക്കായി മത്സരിക്കുന്നത്. പുതുമുഖ പരീക്ഷണം ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് നേതൃത്വം.

 

OTHER SECTIONS