പഞ്ചാബിൽ ലോക്ക് ഡൗൺ നീട്ടും

By online desk .10 04 2020

imran-azhar

ലുധിയാന: കൊറോണ വൈറസ് ബാധയെത്തുടർന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗൺ നീട്ടുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് അറിയിച്ചു. കൊറോണ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആണ് ലോക്ക് ഡൗൺ നീട്ടാൻ തീരുമാനിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ചക 27 പേര്‍ വിദേശയാത്ര നടത്തുകയോ യാത്ര ചെയ്തവരുമായി സമ്പർക്കത്തിലോ ഏർപ്പെട്ടിട്ടില്ല അതിനാൽ ഇത് സമൂഹ വ്യാപനത്തിന്റെ ആശങ്കകൾക്ക് വഴിയൊരുക്കുന്നു . ഈ അവസരത്തിൽ ലോക്ക്ഡൗണ്‍ നീട്ടുകയോ കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയോ ചെയ്യാന്‍ ആലോചിക്കുന്നുണ്ടെന്നും അമരീന്ദര്‍ സിങ് അറിയിച്ചു.

 


പഞ്ചാബില്‍ ഇതുവരെ 132 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 11 പേര്‍ മരിക്കുകയും ചെയ്തു.എന്നാൽ നിസാമുദ്ദീനില്‍ നിന്ന് 651 പേര്‍ പഞ്ചാബിലെത്തിയിട്ടുണ്ട് ഇതും നേരിയ ആശങ്കക്ക് വകവെക്കുന്നു. നിസാമുദ്ദീനിൽ നിന്നും എത്തിയ 651 പേരിൽ 636 പേരെ കണ്ടെത്തി നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ബാക്കിയുള്ളവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുന്നതായും അദ്ദേഹം പറഞ്ഞു.

OTHER SECTIONS