കോവിഡ് : രാജ്യത്തെ ലോക്ക് ഡൗൺ രണ്ടാഴച കൂടി നീട്ടിയേക്കും

By online desk .27 05 2020

imran-azhar


ഡൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് നിലനിൽക്കുന്ന ലോക്ക് ഡൌൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടും.കേന്ദ്ര സർക്കാർ അത്തരത്തിലൊരു ആലോചന നടത്തുന്നതായി റിപ്പോർട്ട്. കേന്ദ്രമന്ത്രി സഭ ഉപസമിതി കഴിഞ്ഞ ദിവസം വിഷയം ചർച്ച ചെയ്തിരുന്നു.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം അനിയന്ത്രിതമായി വർധിക്കുന്നതിനാൽ ലോക്ക്ഡൗൺ പിൻവലിക്കേണ്ടന്നാണ് മന്ത്രിസഭ ഉപസമതി തീരുമാനിച്ചത്.അതേസമയം ലോക്ക് ഡൗൺ ഇളവുകൾ സംസ്ഥാനങ്ങൾക്കു തീരുമാനിക്കാം നാലാംഘട്ട ലോക്ക്ഡൗണിന് സമാനമായി കൂടുതൽ ഇളവുകൾ തീരുമാനിക്കാനുള്ള അധികാരം സംസ്ഥാനങ്ങൾ നൽകിക്കൊണ്ടാണ് ലോക്ക്ഡൗൺ രണ്ടാഴ്ചത്തേക്ക് നീട്ടാൻ ആലോചിക്കുന്നത്.


എന്നാൽ ഇതുസംബന്ധിച്ച പൊതുമാർഗ്ഗരേഖമാത്രമാണ് കേന്ദ്രസർക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകു എന്നാണ് സൂചന. പൊതുഗതാഗതത്തിൽ കൂടുതൽ ഇളവുകൾ അനുവദിക്കാനുള്ള തീരുമാനവും അഞ്ചാംഘട്ട ലോക്ക്ഡൗൺ മാർഗരേഖയിലുണ്ടായേക്കും.

OTHER SECTIONS