പരാതി പരിഹാരത്തിനായി ഇനി ഓൺലൈൻ അദാലത്ത്

By online desk .27 05 2020

imran-azhar


തിരുവനന്തപുരം: ലോക്ക് ഡൗൺ നിലനിൽക്കെ സംസ്ഥാനത്ത് പരാതി പരിഹാരത്തിന് ഓൺലൈൻ അദാലത്തുകൾ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് അവലോകനത്തിന് ശേഷമുള്ള വാർത്ത സമ്മേളനത്തിൽ അറിയിച്ചു.അദാലത്ത് പരീക്ഷണാടിസ്ഥാനത്തിൽ കോഴിക്കോട് ജില്ലയിലെ താമരശേരി താലൂക്കിൽ നടത്തിയിരുന്നു. അതവിജയകരമായി പൂർത്തിയാക്കി എന്നും പറഞ്ഞു. അടുത്ത ആഴ്ച മുതൽ എല്ലാ ജില്ലകളിലും ഓരോ താലൂക്കുകളിൽ വീതം ഓൺലൈൻ അദാലത്ത് നടത്തും.

OTHER SECTIONS