തിരുവനന്തപുരം ജില്ലയിലെ തീരദേശ മേഖലയിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു

By online desk .12 08 2020

imran-azhar


തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ തീരദേശമേഖലയിൽ രോഗവ്യാപനം കുറയുന്ന പശ്ചാത്തലത്തിൽ കൂടുതൽ ഇളവുകൾപ്രഖ്യാപിച്ചു. ആവശ്യ ഭക്ഷ്യ വസ്തുക്കൾ വിൽക്കുന്ന എല്ലാ കടകൾക്കും രാവിലെ ഏഴുമുതൽ മൂന്നുവരെ തുറന്നു പ്രവർത്തിക്കാം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.ജില്ലയിൽ ഇന്നു 266 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഭൂരിഭാഗം ആളുകൾക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ.

അതേസമയം പ്രധാന കോവിഡ് ക്ലസ്റ്റർ ആയിരുന്ന ആലുവയിൽ രോഗവ്യാപനം കുറഞ്ഞു വരുന്നുണ്ട്. എന്നാൽ പശ്ചിമ കൊച്ചിയിൽ ആശങ്ക തുടരുകായാണ്. ഒരിടവേളയ്ക്കു ശേഷം ചെല്ലാനത്തും കൂടുതൽ കേസുകൾ റിപ്പോ‍ർട്ട് ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.

OTHER SECTIONS