ലോക്ക്ഡൗൺ വരുത്തിയത് കോടികളുടെ നഷ്ടം, ഒരു ഫലവുമുണ്ടായില്ലെന്ന് രാഹുൽ ഗാന്ധി

By Sooraj Surendran.22 05 2020

imran-azhar

 

 

ന്യൂ ഡൽഹി: കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ലോക്ക്ഡൗൺ മൂലം ജനങ്ങൾക്ക് ഉണ്ടായത് കോടികളുടെ നഷ്ടമാണെന്നും, ലോക്ക്ഡൗൺ കൊണ്ട് യാതൊരു ഫലവുമുണ്ടായില്ലെന്നും കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. കൊറോണ വൈറസ് വ്യാപനം പൂർണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതെങ്കിലും രോഗവ്യാപനം ഗണ്യമായി വർധിക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. 22 പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുത്ത യോഗത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. സാമ്പത്തിക പാക്കേജ് സ്വീകാര്യമല്ലെന്നും, ജനങ്ങള്‍ക്ക് വായ്പകളല്ല, സാമ്പത്തിക സഹായമാണ് വേണ്ടതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കുടിയേറ്റ തൊഴിലാളികളെയും ചെറുകിട - ഇടത്തരം വ്യവസായ മേഖലയില്‍ പണിയെടുക്കുന്നവർക്കും സഹായമെത്തിക്കാൻ സർക്കാർ വിമുഖത കാണിച്ചാൽ ലോക്ക്ഡൗൺ വിപരീത ഫലമാകും സൃഷ്ടിക്കുകയെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

 

OTHER SECTIONS